Quantcast

ആരോഗ്യപ്രവർത്തകക്ക് ഒഐസിസി യാത്രയയപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    31 July 2023 12:39 AM IST

Sent off by the OICC
X

അൽഹസ്സ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആരോഗ്യപ്രവർത്തക അശ്വതി സുകുവിന് അൽഹസ്സ ഏരിയ ഒഐസിസി കമ്മറ്റി യാത്രയയപ്പ് നൽകി. ൽഹസ്സ ഒഐസിസി മെഡിക്കൽ വിങ് സജ്ജീവാംഗമായ അശ്വതി കോവിഡ് കാലത്തും അതിന് ശേഷവും മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

സ്‌നേഹോപഹാരം ചെയർമാൻ ഫൈസൽ വാച്ചാക്കൽ കൈമാറി. ചടങ്ങിൽ ഉമർ കോട്ടയിൽ, നിസാം വടക്കേകോണം, റഫീഖ് വയനാട്, ലിജു വർഗ്ഗീസ്, സബീന അഷ്‌റഫ് ,റീഹാന നിസാം, മൊയതു അടാടി, അഫ്‌സാന അഷ്‌റഫ് ,അഫ്‌സൽ, അശ്വതിയുടെ സഹപ്രവർത്തകരായ മഞ്ജുന, ഷീബ, കനിഷ്‌ക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നവാസ് കൊല്ലം സ്വാഗതവും, അശ്വതി സുകു നന്ദിയും പറഞ്ഞു.

Next Story