Quantcast

'പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ സഹകരിക്കും'; ജിദ്ദയിൽ സൗദി-ആസ്ട്രേലിയൻ ഊർജ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾക്ക് തീരുമാനമായി

MediaOne Logo

Gulf Desk

  • Published:

    29 Sept 2026 5:42 PM IST

പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ സഹകരിക്കും; ജിദ്ദയിൽ സൗദി-ആസ്ട്രേലിയൻ ഊർജ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
X

റിയാദ്: സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ആസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന, ഊർജ മന്ത്രി ക്രിസ് ബോവനും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനെക്കുറിച്ചും ഊർജ മേഖലയിലെ സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. കൂടാതെ, വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും യോഗത്തിൽ തീരുമാനമായി.

ആഗോള പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി സൗദി അറേബ്യ നടപ്പിലാക്കുന്ന "ഗ്രീൻ സൗദി" പദ്ധതികളെക്കുറിച്ചും പുനരുപയോഗ ഊർജ ശ്രമങ്ങളെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ആസ്ട്രേലിയൻ മന്ത്രി, ഷുഖൈഖ് സോളാർ പവർ പ്രൊജക്റ്റ്, ചരിത്രപ്രസിദ്ധമായ ജിദ്ദ നഗരം, കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (KAUST) എന്നിവയും സന്ദർശിച്ചു.

TAGS :

Next Story