സൗദിയിൽ യൂറോപ്യൻ കമ്പനികളുടെ എണ്ണം 2500 കടന്നു
വ്യാപാര ബന്ധം 287 ബില്യൺ റിയാലായി ഉയർന്നു

റിയാദ്: സൗദിയിൽ യൂറോപ്യൻ കമ്പനികളുടെ എണ്ണം 2500 കടന്നു. ഊർജ്ജം, നിർമാണം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ കമ്പനികളും പ്രവർത്തിക്കുന്നത്.
27 യൂറോപ്യൻ രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ യൂറോപ്യൻ യൂണിയനുള്ളത്. ഊർജ്ജം,നിർമ്മാണം, ഗതാഗതം, ഇൻഫ്രാസ്ട്രക്ചർ,ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഹരിത സാങ്കേതികവിദ്യകൾ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. യൂറോപ്യൻ യുണിയനുമായുള്ള വ്യാപാര ബന്ധം 287 ബില്യൺ റിയാലായി ഉയർന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സ്വതന്ത്ര വ്യാപാര കരാർ വഴി കൂടുതൽ വ്യാപാര സാധ്യതകൾ വരും കാലങ്ങളിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
Next Story
Adjust Story Font
16

