സൗദിയിൽ സന്നദ്ധ പ്രവർത്തകരുടെ എണ്ണം വർധിക്കുന്നു; 40,000 പ്രവർത്തകർ ഒരു വര്‍ഷത്തിനകം 15 ലക്ഷമായി
അന്താരാഷ്ട്ര നോണ്‍-പ്രോഫിറ്റ് ഫോറത്തിൽ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി

റിയാദ്: സൗദിയിലെ സന്നദ്ധ പ്രവർത്തകരുടെ എണ്ണം പതിനഞ്ച് ലക്ഷമായി ഉയർന്നുവെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍.ജി.അഹമ്മദ് അല്‍റാജ്ഹി. റിയാദിൽ നടന്ന പ്രഥമ അന്താരാഷ്ട്ര നോണ്‍-പ്രോഫിറ്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 രാജ്യങ്ങളില്‍നിന്നായി 100 പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
സൗദിയില്‍ നോണ്‍-പ്രോഫിറ്റ് മേഖല വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. 1500 നോണ്‍-പ്രോഫിറ്റ് സംഘടനകളും സൊസൈറ്റികളുമുണ്ടായിരുന്നത് ഇപ്പോള്‍ ഏഴായിരം ആയെന്ന് മന്ത്രി പറഞ്ഞു. ഈ സംഘടനകളില്‍ 20,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 1,40,000 ആയിട്ടുണ്ട്. 40,000 സൗദി സന്നദ്ധ പ്രവര്‍ത്തകരുണ്ടായിരുന്നത് ഒരു വര്‍ഷത്തിനകം 15 ലക്ഷമായി ഉയര്‍ന്നു. ആരോഗ്യ, വിദ്യാഭ്യാസമടക്കം വ്യത്യസ്ത മേഖലകളിലാണ് ഇവരുടെ സേവനം.
നോണ്‍-പ്രോഫിറ്റ് മേഖലയിലെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും എ.ഐ സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനും സ്ഥായിയായ സാമ്പത്തികനില കൈവരിക്കുന്നതിനും സഹായകരമാകുന്ന നിര്‍ദേശങ്ങളും പഠനങ്ങളും ശിപാര്‍ശകളുമെല്ലാം സമ്മേളനത്തിൽ വന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

