Quantcast

കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി; മുഴുവൻ ഹാജിമാരും മക്കയോട് വിടപറഞ്ഞു

കല്ലേറ് കർമവും വിടവാങ്ങൽ ത്വവാഫും പൂർത്തീകരിച്ച് ഹാജിമാരെല്ലാം മക്കയോട് വിടപറയുന്ന നിമിഷം വികാരഭരിതമായിരുന്നു.

MediaOne Logo

Web Desk

  • Published:

    23 July 2021 10:40 PM IST

കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി; മുഴുവൻ ഹാജിമാരും മക്കയോട് വിടപറഞ്ഞു
X

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മുഴുവൻ ഹാജിമാരും മക്കയോട് വിടപറഞ്ഞു. കല്ലേറ് കർമവും ത്വവാഫും പൂർത്തിയാക്കിയ ഹാജിമാർ ബസ്സുകളിലാണ് മക്കാ നഗരി വിട്ടത്. നിറഞ്ഞ സന്തോഷത്തോടെയാണ് ഓരോ ഹാജിയുടേയും മടക്കം. പകുതിയിലേറെ ഹാജിമാരും കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു.

കോവിഡിനു മുന്നേയുള്ള ഹജ്ജിനെ ഓർമിപ്പിക്കുന്നതായിരുന്നു മക്കയിലെ കുദായ് ബസ്റ്റാന്റിൽ നിന്നുള്ള വൈകുന്നേരത്തെ ദൃശ്യങ്ങൾ. കല്ലേറ് കർമവും വിടവാങ്ങൽ ത്വവാഫും പൂർത്തീകരിച്ച് ഹാജിമാരെല്ലാം മക്കയോട് വിടപറയുന്ന നിമിഷം വികാരഭരിതമായിരുന്നു.

മികച്ച സൗകര്യങ്ങൾ ഈ ഹജ്ജിനേയും വേറിട്ടതാക്കി. ഹജ്ജ് കര്‍മ്മങ്ങള്‍ക്കു ശേഷവും, ഒറ്റപ്പെട്ട ചിലർ മക്കയിലുണ്ട്. അവർ പുണ്യ കേന്ദ്രങ്ങളിൽ സന്ദർശനം കൂടി നടത്തി മടങ്ങും.

TAGS :

Next Story