Quantcast

മസ്ജിദുന്നബവിയുടെ മുറ്റത്തെ ചുവന്ന പരവതാനികള്‍ക്ക് പകരം ഇനി പച്ചപ്പരവതാനികള്‍

റമദാന്‍ മാസത്തെ വരവേല്‍ക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങളുട ഭാഗമായാണിത്

MediaOne Logo
മസ്ജിദുന്നബവിയുടെ മുറ്റത്തെ ചുവന്ന പരവതാനികള്‍ക്ക്   പകരം ഇനി പച്ചപ്പരവതാനികള്‍
X

മദീന: മസ്ജിദുന്നബവിയുടെ മുറ്റത്തെ ചുവന്ന പരവതാനികള്‍ മാറ്റി പകരം 12,000 പുതിയ പച്ചപ്പരവതാനികള്‍ വിരിക്കുന്നു. റമദാന്‍ മാസത്തെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി പ്രവാചക പള്ളിയിലെ നവീകരണ പ്രവര്‍ത്തനങ്ങളുട ഭാഗമായാണിത്. മസ്ജിദുന്നബവി ജനറല്‍ പ്രസിഡന്‍സി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

മസ്ജിദുന്നബവിയുടെ നവീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരം ആഢംബര പരവതാനികള്‍ ഒരുക്കിയതിനും നല്‍കുന്ന മറ്റു പിന്തുണകള്‍ക്കും ഇരു വിശുദ്ധ ഗേഹങ്ങളുടേയും മേല്‍നോട്ട ചുമതലകള്‍ വഹിക്കുന്ന ജനറല്‍ പ്രസിഡന്റ് ഷെയ്ഖ് അബ്ദു റഹ്‌മാന്‍ അല്‍ സുദൈസ്, അധികാരികളോടും നേതൃത്വത്തിനും നന്ദിയും അഭിനന്ദനവും അറിയിച്ചു.

തൊട്ടടുത്തെത്തിയ വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനായി ആഡംബര പരവതാനിയടക്കം, തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സുഖസൗകര്യങ്ങള്‍ക്കായി മികച്ച സംവിധാനങ്ങളാണ് സല്‍മാന്‍ രാജാവിന്റേയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും നേതൃത്വത്തില്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story