സൗദിയിലെ ഗതാഗതക്കുരുക്കും കാരണങ്ങളും റിയാദ് എക്കണോമിക് ഫോറം ചർച്ച ചെയ്യും
റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളെക്കുറിച്ചാണ് പഠനം

റിയാദ്: 2026 ഒക്ടോബർ 12 മുതൽ 14 വരെ നടക്കാനിരിക്കുന്ന പന്ത്രണ്ടാമത് റിയാദ് ഇക്കണോമിക് ഫോറം, സൗദിയിലെ പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് ചർച്ച ചെയ്യും. രാജ്യത്തുണ്ടാകുന്ന ജനസംഖ്യാ വർധനവ്, നഗരവൽക്കരണം, സാമ്പത്തിക വളർച്ച എന്നിവക്കൊപ്പം സമ്പദ്‌വ്യവസ്ഥയെയും ജീവിത നിലവാരത്തെയും ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നായാണ് ഗതാഗതക്കുരുക്കിനെ പഠനം വിലയിരുത്തുന്നത്.
സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വശങ്ങളിൽ നിന്നുള്ള ഗതാഗതക്കുരുക്കിന്റെ ആഘാതങ്ങളെ പഠനം വിശകലനം ചെയ്യും. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ കണ്ടെത്താനും, അതിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങൾ വിശകലനം ചെയ്യാനും, ഫലപ്രദവുമായ പരിഹാരങ്ങൾ നിർദേശിക്കാനുമാണ് ഫോറം ലക്ഷ്യമിടുന്നത്.
ജനസംഖ്യാ വളർച്ച, നഗരവൽക്കരണം, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണമായ ഘടകങ്ങൾ പഠനം പരിശോധിക്കുന്നുണ്ട്. കൂടാതെ, നിലവിൽ നടപ്പിലാക്കിവരുന്ന ഗതാഗത നയങ്ങൾ, നിയമങ്ങൾ, തന്ത്രങ്ങൾ എന്നിവയുടെ ഫലപ്രാപ്തിയും ഇത് വിലയിരുത്തും.
Adjust Story Font
16

