Quantcast

സൗദിയിൽ സ്‌കൂള്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചു; 80ശതമാനം വര്‍ധനവ് രേഖപ്പെടുത്തി

സൗദി ചേംബേഴ്‌സാണ് കണക്ക് പുറത്ത് വിട്ടത്.

MediaOne Logo

Web Desk

  • Updated:

    2023-08-20 17:39:26.0

Published:

20 Aug 2023 11:04 PM IST

സൗദിയിൽ സ്‌കൂള്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചു; 80ശതമാനം വര്‍ധനവ് രേഖപ്പെടുത്തി
X

ഇത്തവണ ബാക്ക് ടു സ്‌കൂള്‍ സീസണില്‍ റെക്കോര്‍ഡ് വര്‍ധനവ് അനുഭവപ്പെട്ടതായി സൗദി ചേംബേഴ്‌സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പുതിയ അധ്യാന വര്‍ഷത്തിന് ഇന്നു തുടക്കം കുറിച്ച സാഹചര്യത്തിലാണ് അതോറിറ്റി വിപണി സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സ്‌കൂള്‍ ഉല്‍പന്നങ്ങള്‍ക്കും പഠനോപകരണങ്ങള്‍ക്കും വലിയ തോതില്‍ ആവശ്യകത വര്‍ധിച്ചതായി അതോറിറ്റി പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ എണ്‍പത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇത് സ്‌കൂള്‍ സപ്ലൈസ് മേഖലയുടെ പ്രവര്‍ത്തന വിപുലീകരണത്തേയും വിപണി വളര്‍ച്ചയെയും അടയാളപ്പെടുത്തുന്നതായി ചേംബര്‍ വ്യക്തമാക്കി. വിദ്യഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ വിദേശ നിക്ഷേപവും ആകര്‍ഷണിയതയും വിപണിയില്‍ പ്രതിഫലിച്ചതയാണ് ഇത് സൂചിപ്പിക്കുന്നത്.

TAGS :

Next Story