പ്രത്യേക കഴിവുകളുള്ളവർക്കുള്ള പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ സൗദി അധികൃതർ പുറത്ത് വിട്ടു
പ്രീമിയം ഇഖാമ നേടുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്

ജിദ്ദ: സൌദിയിൽ പ്രത്യേക കഴിവുകളുള്ളവർക്ക് അനുവദിക്കുന്ന പ്രീമിയം ഇഖാമയുടെ വിശദാംശങ്ങൾ അധികൃതർ പുറത്ത് വിട്ടു.രാജ്യത്തിന്‍റെ വികസനത്തിനും നൂതന ലക്ഷ്യങ്ങൾക്കും സംഭാവന നൽകാൻ കഴിയുന്നവർക്കാണ് പ്രീമിയം ഇഖാമ അനുവദിക്കുക. 4,000 സൗദി റിയാലാണ് പ്രീമിയം ഇഖാമക്കുള്ള ഒറ്റത്തവണ ഫീസ്.
രാജ്യത്തിന്‍റെ വികസനത്തിനും നൂതന ലക്ഷ്യങ്ങൾക്കും സംഭാവന നൽകുന്നതിന് വിവിധ മേഖലകളിലെ മികച്ച പ്രഫഷണലുകളെ ആകർഷിക്കാനാണ് പദ്ധതിയെന്ന് പ്രീമിയം റസിഡൻസി സെന്‍റർ വ്യക്തമാക്കി.
ആരോഗ്യമേഖല, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സാമ്പത്തിക സേവനങ്ങൾ, നൂതന ഉൽപ്പാദനം, ബഹിരാകാശവും പ്രതിരോധവും, ഊർജം, ലോഹങ്ങളും ഖനനവും, ലോജിസ്റ്റിക്‌സും ഗതാഗതവും, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ-കാർഷിക സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രത്യേക കഴിവുകളുള്ളവർക്ക് പ്രീമിയം ഇഖാമക്ക് അർഹതയുണ്ടാകും. കൂടാതെ, ബഹിരാകാശം, വ്യോമയാനം, പരിസ്ഥിതി, ഊർജ്ജം, ആരോഗ്യം, നഗര പരിവർത്തനം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ ഗവേഷണ മേഖലയിലുള്ളവർക്കും പദ്ധതി പ്രയോജനപ്പെടുത്താം.
4000 സൗദി റിയാലാണ് പ്രീമിയം ഇഖാമക്കുള്ള ഒറ്റത്തവണ ഫീസ്. പ്രീമിയം ഇഖാമ നേടുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.
Adjust Story Font
16

