Quantcast

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ സഹായവുമായി സൗദി കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ്

ഗര്‍ഭധാരണവും പ്രസവവും ഉള്‍പ്പെടെയുള്ളവയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും

MediaOne Logo

ijas

  • Updated:

    2022-08-25 19:21:36.0

Published:

26 Aug 2022 12:12 AM IST

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ സഹായവുമായി സൗദി കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ്
X

ദമ്മാം: സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് അടിയന്തിരഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. സന്ദര്‍ശക വിസയിലെത്തുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഗര്‍ഭധാരണവും പ്രസവവും ഉള്‍പ്പെടുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. കുടുംബ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ സൗദിയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ വരെയുള്ള മെഡിക്കല്‍ സഹായം ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.

ഗര്‍ഭധാരണവും പ്രസവവും ഉള്‍പ്പെടെയുള്ളവയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും. ഗര്‍ഭധാരണം പ്രസവം തുടങ്ങിയവയുമായി ബന്ധപ്പെട്ട അടിയന്തര ചികില്‍സക്ക് അയ്യായിരം റിയാല്‍ വരെയാണ് പരമാവധി അനുവദിക്കുകയെന്നും കൗണ്‍സില്‍ വിശദീകരിച്ചു. സന്ദര്‍ശക വിസ സ്റ്റാമ്പ് ചെയ്യുന്ന അവസരത്തിലാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയും ഇഷ്യു ചെയ്യുന്നത്. സൗദിയിലെത്തി അബ്ഷിര്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ ഇന്‍ഷുറനസ് പരിരക്ഷ സംബന്ധിച്ച് അറിയാന്‍ സാധിക്കും.

TAGS :

Next Story