Quantcast

നാശനഷ്ടമില്ല; സൗദിയിലും ഇറാഖിലും ഭൂചലനം

സൗദിയിലെ ഉംലജിനടുത്ത് രേഖപ്പെടുത്തിയത് റിക്ടർ സ്കെയിൽ 3.43

MediaOne Logo

Web Desk

  • Published:

    23 Nov 2025 5:47 PM IST

Minor earthquake in Bahrain
X

റിയാദ്: സൗദി അറേബ്യയിലെ അൽ ഐസ്, ഉംലജ് ഗവർണറേറ്റുകൾക്കിടയിലുള്ള പ്രദേശത്തും ഇറാഖിലും ഇന്നലെ ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കൽ സർവേ. ഉംലജിൽ നിന്നും 86 കിലോമീറ്റർ അകലെയാണ് സൗദിയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.43 തീവ്രതയിലാണ് ചലനമുണ്ടായത്.

അതേസമയം ഇറാഖിൽ രേഖപ്പെടുത്തിയ തീവ്രത റിക്ടർ സ്കെയിലിൽ 5.09 ആയിരുന്നു. സൗദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കാണ് ഇരു ഭൂചലനങ്ങളും കണ്ടെത്തിയത്. രണ്ടിലും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

TAGS :

Next Story