ലോക ടെലിവിഷൻ ദിനാഘോഷത്തിൽ ടെലിവിഷന്റെ ചരിത്രം പറയുന്ന പ്രദർശനമൊരുക്കി സൗദി വാർത്താ മന്ത്രാലയം

ടെലിവിഷൻ രംഗം കടന്നു വന്ന ചരിത്രം പറയുന്നതായിരുന്നു റിയാദിലെ വാർത്താ മന്ത്രാലയ ആസ്ഥാനത്ത് നടന്ന പ്രദർശനം

MediaOne Logo

Web Desk

  • Updated:

    2021-11-22 16:20:55.0

Published:

22 Nov 2021 4:20 PM GMT

ലോക ടെലിവിഷൻ ദിനാഘോഷത്തിൽ ടെലിവിഷന്റെ ചരിത്രം പറയുന്ന പ്രദർശനമൊരുക്കി സൗദി വാർത്താ മന്ത്രാലയം
X

സൗദിയിലെ വാർത്താ മന്ത്രാലയം ടെലിവിഷന്റെയും കാമറകളുടേയും ചരിത്രം പറയുന്ന പ്രദർശനമൊരുക്കി. ലോക ടെലിവിഷൻ ദിനാഘോഷത്തിന്റെ ഭാഗമായായിട്ടായിരുന്നു പരിപാടി. ടെലിവിഷൻ രംഗം കടന്നു വന്ന ചരിത്രം പറയുന്നതായിരുന്നു റിയാദിലെ വാർത്താ മന്ത്രാലയ ആസ്ഥാനത്ത് നടന്ന പ്രദർശനം.

സൗദിയിലെ ടെലിവിഷൻ മേഖലയുടെ വളർച്ച വിവരിക്കുന്ന ചിത്രങ്ങളും ഇവിടെയുണ്ട്. ലോക ടെലിവിഷൻ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി ബ്രോഡ്കാസ്റ്റ് അതോറിറ്റിയുടെ വേദിയിലായിരുന്നു പരിപാടി.

സൗദി ബ്രോഡ്കാസ്റ്റ് അതോറിറ്റി ചെയർമാനും വാർത്താ വകുപ്പ് മന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുള്ള അൽ ഖസബി പരിപാടി ഉദ്ഘാടനം ചെയ്തു. സൗദി ബ്രോഡ്കാസ്റ്റ് അതോറിറ്റി സിഇഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാർതി പുതിയ ഹാക്കത്തോണിന്റെ പ്രഖ്യാപനവും നടത്തി. സൗദിയിലെ ടെലിവിഷൻ രംഗത്തെ പഴയ കാല ട്രാക്കുകൾ ചടങ്ങിൽ തത്സമയം കേൾപ്പിച്ചു. വിവിധ പരിപാടികളിൽ മികവു പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്കുള്ള പുരസ്‌കാരങ്ങളും കൈമാറി.

The Saudi Ministry of Information has set up an exhibition on the history of television and cameras. The event was part of the World Television Day celebrations. The show, which took place at the Ministry of Information's headquarters in Riyadh, told the story of the history of the television scene.

Next Story