ഡബ്ല്യ.എം.സി അൽഖോബാർ ഘടകം ഓണാഘോഷം സംഘടിപ്പിച്ചു

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വ്യത്യസ്ത കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി. ''ഓണം... ഒന്നിച്ചൊരോണം'' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മിഡിൽ ഈസ്റ്റ് റീജ്യൺ ചെയർമാൻ സന്തോഷ് കേട്ടേത്ത് ഉദ്ഘാടനം ചെയ്തു. ബദറുദ്ദീൻ അബ്ദുൽ മജീദ് വിശിഷ്ടാതിഥിയായി. ഗ്ലോബൽ സെക്രട്ടറി മൂസകോയ ഓണാശംസകൾ നേർന്ന് സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, മണിക്കുട്ടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുരളി ഊട്ടുകുളം സ്വാഗതം പറഞ്ഞു.
വൈവിധ്യമാർന്ന കലാപരിപാടികൾക്ക് അർച്ചന അഭിഷേക്, ദിലീപ് എന്നിവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യക്ക് ഗുലാം ഫൈസൽ നേതൃത്വം നൽകി. ഡോ. സജീവ്, ഷീജ അജീം, അനു ദിലീപ്, റൈനി ബാബു, ഷെസ ഷെമിം, ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുക്കളം ഒരുക്കി. ഘോഷയാത്രയും സംഘടിപ്പിച്ചു. കലാമേഖലകളിൽ അരങ്ങേറ്റം കുറിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ അജീം ജലാലുദ്ദീൻ നന്ദി രേഖപ്പെടുത്തി.
Adjust Story Font
16

