Quantcast

ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവൽ റിയാദിൽ ഒരുങ്ങുന്നു

കെവിൻ ഹാർട്ട് അടക്കം അമ്പതിലധികം അന്താരാഷ്ട്ര കൊമേഡിയൻമാർ ഫെസ്റ്റിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    27 July 2025 8:06 PM IST

ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവൽ റിയാദിൽ ഒരുങ്ങുന്നു
X

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവൽ ഒരുക്കാനൊരുങ്ങി സൗദി അറേബ്യ. റിയാദ് സീസൺ ആറാം പതിപ്പിന്റെ ഭാഗമായിട്ടായിരിക്കും ഫെസ്റ്റ്. ലോക പ്രശസ്ത്ര കൊമേഡിയൻ കെവിൻ ഹാർട്ട് അടക്കം അമ്പതിലധികം അന്താരാഷ്ട്ര കൊമേഡിയൻമാർ ഫെസ്റ്റിൽ പങ്കെടുക്കും.

സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 9 വരെ റിയാദിലെ ബൊളിവാർഡ് സിറ്റിയിലായിരിക്കും ഫെസ്റ്റിവൽ. കെവിൻ ഹാർട്ട്, സെബാസ്റ്റ്യൻ മാനിസ്‌കൽകോ, റസ്സൽ പീറ്റേഴ്‌സ് അടക്കം അമ്പതിലധികം അന്താരാഷ്ട്ര കൊമേഡിയന്മാർ ഫെസ്റ്റിന്റെ ഭാഗമാകും. സ്റ്റാൻഡ്അപ്പ് ഷോ, ടോക് ഷോ, കോമഡി വർക്ക്ഷോപ്പുകൾ, ഇന്ററാക്ടീവ് സെഷനുകൾ തുടങ്ങിയവയായിരിക്കും പ്രധാന പരിപാടികൾ. ആദ്യമായാണ് കോമഡി ഫെസ്റ്റിവൽ സീസണിന്റെ ഭാഗമാകുന്നത്.

ഇതോടൊപ്പം മ്യൂസിക് പരിപാടികൾ, ഫുട്‌ബോൾ, ബോക്‌സിങ്, വേൾഡ് ചാമ്പ്യൻ ഷിപ്പുകൾ,എക്‌സിബിഷൻ തുടങ്ങിയവയും സീസണിന്റെ ഭാഗമാകും. സിറിയയായിരിക്കും ഇത്തവണത്തെ അതിഥി രാജ്യം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ

TAGS :

Next Story