Quantcast

2026 മൂന്നാം പാദം; സലാം എയറിന്റെ യാത്രക്കാരുടെ എണ്ണത്തിൽ 51% വർധനവ്

സലാം എയറിന്റെ ഓൺ ടൈം പെർഫോമൻസ് 76 ശതമാനമാണ്

MediaOne Logo

Gulf Desk

  • Updated:

    2026-10-08 12:03:51

Published:

8 Oct 2026 5:26 PM IST

2026 മൂന്നാം പാദം; സലാം എയറിന്റെ യാത്രക്കാരുടെ എണ്ണത്തിൽ 51% വർധനവ്
X

മസ്കത്ത്: 2026 മൂന്നാം പാദത്തിൽ സലാം എയറിന്റെ യാത്രക്കാരുടെ എണ്ണത്തിൽ 51.6% വർധനവ് രേഖപ്പെടുത്തി. മൊത്തം യാത്രക്കാരുടെ എണ്ണം 9,62,016 ആയി ഉയർന്നു. സുതാര്യതയും ഉത്തരവാദിത്തവും തുടരുന്നതിന്റെ ഭാഗമായി സലാം എയറിന്റെ ഓൺ ടൈം പെർഫോമൻസ് 76 ശതമാനമാണ്. 2026 ജൂലൈക്കും സെപ്റ്റംബറിനും ഇടയിൽ സലാം എയർ 6,833 വിമാന സർവീസുകൾ നടത്തുകയും നെറ്റ്‌വർക്കിലുടനീളം 9,62,016 യാത്രക്കാരെ സ്വാഗതം ചെയ്യുകയും ചെയ്തു. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 51.6 ശതമാനവും വിമാന സർവീസുകളിൽ 19.4 ശതമാനവുമാണ് വർധനവ്.

2025 ലെ മൂന്നാം പാദത്തിൽ 9,15,223 യാത്രക്കാരും 6,264 സർവീസുകളും ഉണ്ടായിരുന്ന സ്ഥാനത്ത്, ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 5.1 ശതമാനത്തിന്റെയും സർവീസുകളിൽ 9.1 ശതമാനത്തിന്റെയും വാർഷിക വളർച്ച രേഖപ്പെടുത്തി. തിരക്കേറിയ വേനൽക്കാലത്ത് വർധിച്ച യാത്രാ ആവശ്യകതയെ നേരിടാൻ സലാം എയറിന് സാധിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

TAGS :

Next Story