ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയായി; ഹാജിമാർ ഇന്ന് മിനായോട് വിട പറയും
മലയാളി ഹാജിമാർ മറ്റന്നാൾ മുതൽ മദീനയിലേക്കും പിന്നീട് നാട്ടിലേക്കും തിരിക്കും

മക്ക: ഈ വർഷത്തെ ഹജ്ജിന്റെ പ്രധാന കർമങ്ങളെല്ലാം പൂർത്തിയായി. ഇന്നത്തെ ജംറയിലെ കല്ലേറ് കർമങ്ങളും തീർത്ത് ഹാജിമാർ മിനയോട് പൂർണമായും വിടപറയും. ഇന്ന് മുതൽ മക്കയോട് യാത്ര പറയുന്ന വിടവാങ്ങൽ ത്വവാഫിന്റെ തിരക്കിലേക്ക് ഹറം മാറും. അതായത് കഅ്ബക്കരികിലെത്തി മക്കയോട് വിടപറയുന്ന, അവസരത്തിന് ദൈവത്തോട് നന്ദി പറയുന്ന കർമം. വിടവാങ്ങൽ ത്വവാഫിനായി ഹറമിൽ വൻതിരക്കുണ്ട്. മൂന്ന് ദിവസം കനത്ത തിരക്ക് ഹറമിലുണ്ടാകും.
മലയാളി ഹാജിമാർ ഓരോ സംഘങ്ങളായെത്തി ഇവ പൂർത്തിയാക്കും. ഇതിന് ശേഷം അവർ മദീനയിലേക്ക് പുറപ്പെടും. മദീനയിൽ എട്ട് ദിവസത്തെ താമസം കഴിഞ്ഞ് അവർ നാട്ടിലേക്ക് തിരിക്കും. അതേസമയം, സ്വകാര്യ ഗ്രൂപ്പുകളിലെ മലയാളി ഹാജിമാർ ഇന്നു മുതൽ തന്നെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. മദീന വഴി എത്തിയ ഇന്ത്യൻ ഹാജിമാരും മറ്റന്നാൾ മുതൽ സ്വദേശങ്ങളിലേക്ക് യാത്ര തിരിക്കും. കർക്കശമായ നിയന്ത്രണം ഇത്തവണ ഹാജിമാർക്ക് ഗുണമായി മാറി.
Adjust Story Font
16

