Quantcast

കേളി കലാ സാംസ്‌കാരിക വേദി ഹോത്തയിൽ സംഘടിപ്പിച്ച ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി

MediaOne Logo

Web Desk

  • Published:

    12 March 2025 9:20 PM IST

കേളി കലാ സാംസ്‌കാരിക വേദി ഹോത്തയിൽ സംഘടിപ്പിച്ച ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി
X

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി. ഹോത്ത ബനീ തമീമിലെ പുതിയ പാർക്കിൽ (മന്തസൽ ബരി) ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലെ മുൻസിപ്പാലിറ്റി ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ വിവിധ തസ്തികയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാർ, ഹോത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ, തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു.

റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന്ന് ജാതി മത ഭാഷാ രാഷ്ട്ര ഭേധമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്റെ ആകെ വിരുന്നായി മാറി.

ഇഫ്താർ വിജയത്തിനായി ചെയർമാൻ സിദ്ധിഖ്, കൺവീനർ നിയാസ്, ഭക്ഷണ കമ്മറ്റി കൺവീനർ അമീൻ നാസർ, ഗതാഗത കൺവീനർ മണികണ്ഠൻ കെ.എസ്, സാമ്പത്തികം ശ്യാംകുമാർ, പബ്ലിസിറ്റി അബ്ദുൾ സലാം, വളണ്ടിയർ ക്യാപ്റ്റൻ മജീദ് സി തുടങ്ങീ 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു.

അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, കേളി കേന്ദ്ര കമ്മറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ ലിപിൻ പശുപതി, ഏരിയാ രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ, അൽഖർജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ കമ്മറ്റി അംഗങ്ങളായ സമദ്, രമേശ് ഏരിയ വൈസ് പ്രസിഡണ്ടും യൂണിറ്റ് പ്രസിഡന്ദുമായ സജീന്ദ്ര ബാബു, ഏരിയ ജോയിന്റ് ട്രഷററും യൂണിറ്റ് ട്രഷററുമായ രാമകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ഉമ്മർ മുക്താർ വിവിധ യൂണിറ്റ് ഭാരവാഹികൾ കേളി അംഗങ്ങൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.

TAGS :

Next Story