Quantcast

സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

കനത്ത മഴയെത്തുടർന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും, പൊടിക്കാറ്റിനും സാധ്യത

MediaOne Logo

Web Desk

  • Published:

    11 March 2026 8:13 AM IST

സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
X

‌സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, ഹാഇൽ എന്നിവയാണ് സാധ്യതാ മേഖലകൾ. കിഴക്കൻ പ്രവിശ്യ, മലയോര മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിൽ സൗദി കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയെത്തുടർന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും, പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച കുറക്കാൻ കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിലും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

TAGS :

Next Story