Quantcast

സൗദിയിലെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ; സാധ്യതാ പ്രദേശങ്ങളറിയാം

നാളെ മുതൽ ശനിയാഴ്ച വരെയാണ് ജാഗ്രതാ നിർദേശമുള്ളത്

MediaOne Logo

Gulf Desk

  • Published:

    5 Oct 2026 10:01 PM IST

Thunderstorms are expected to continue in most areas until Saturday.
X

റിയാദ്: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നാളെ മുതൽ ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ജിസാൻ, അസീർ മേഖലകളിൽ മഴ കൂടുതൽ ശക്തമാകും. അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴയുണ്ടാകും. മദീന, ഹാഇൽ മേഖലകളിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ശക്തമായ കാറ്റ്, ആലിപ്പഴ വീഴ്ച, ഉയർന്ന തിരമാലകൾ, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ്, 'അൻവാ'ആപ്ലിക്കേഷൻ, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി ലഭിക്കുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യർത്ഥിച്ചു.

TAGS :

Next Story