തിരൂർ സ്വദേശിയായ യുവാവിനെ ഒമാനിൽ കണാതായതായി പരാതി
തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെയാണ് ( 34 ) കാണാതായത്

മസ്കത്ത്: ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ ഒമാനിൽ കണാതായതായി പരാതി. തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെയാണ് ( 34 ) കാണാതായത്. ഒന്നരമാസം മുൻപ് വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ച് വന്ന അനസ് കാബൂറയിലായിരുന്നു ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകുന്നതിനായി എയർ പോർട്ടിലേക്ക് അയച്ചെങ്കിലും അനസിനെ കാണാതാവുകയായിരുന്നു. പിന്നീട് മസ്കത്തിലെ ചിലയിടങ്ങളിൽ ഇയാളെ കണ്ടതായി സൂചനയുണ്ട്. വിവരം ലഭിക്കുന്നവർ 92668910, 99724669 നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16

