സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
കഴിഞ്ഞ വർഷം ആകെ യാത്രക്കാരുടെ എണ്ണം 4 കോടി 27 ലക്ഷമായി ഉയർന്നു

റിയാദ്: സൗദി അറേബ്യയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് തുടരുന്നതായി റെയിൽവേ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ 40.9 ശതമാനത്തിന്റെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം ആകെ യാത്രക്കാരുടെ എണ്ണം 4 കോടി 27 ലക്ഷമായി ഉയർന്നു. പ്രധാനമായും ഇന്റർസിറ്റി സർവീസുകളിലാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. 72.8 ശതമാനമാണ് വർധനവ്.
കൂടാതെ ചരക്ക് ഗതാഗതത്തിന്റെ കാര്യത്തിലും സൗദി റെയിൽവേ മികച്ച നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം 15.6 ദശലക്ഷം ടൺ ചരക്കാണ് ട്രെയിൻ ഗതാഗതം വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണ്.
Next Story
Adjust Story Font
16

