സൗദിയിൽ ട്രഡീഷണൽ ആർട്സ് കോഴ്സുകൾക്ക് തുടക്കം
സൗദി പൗരന്മാർക്കാണ് അവസരം

റിയാദ്: സൗദിയിൽ ആദ്യമായി ട്രഡീഷണൽ ആർട്സ് കോഴ്സുകൾക്ക് തുടക്കമായി. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ റിയാദിൽ ആരംഭിച്ചു. സൗദിയുടെ പരമ്പരാഗത കലകൾ സംരക്ഷിക്കുക, ആഗോളതലത്തിൽ പരിചയപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പുതിയ തീരുമാനം. സൗദി പൗരന്മാർക്കായിരിക്കും അവസരം.
അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ചായിരിക്കും പദ്ധതി. ട്രഡീഷണൽ ഫർണിച്ചർ ഡിസൈൻ, നാടകങ്ങൾക്കായുള്ള കോസ്ട്യൂം ഡിസൈനിങ്, മ്യൂസിയം & എക്‌സിബിഷൻ ക്യൂറേഷൻ, ഡിജിറ്റൽ ഹെറിറ്റേജ്, ട്രഡീഷണൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് ഡിപ്ലോമ, കൊറിയോഗ്രഫി ഡിപ്ലോമ തുടങ്ങി 6 കോഴ്‌സുകളായിരിക്കും ലഭ്യമാക്കുക. 1 മുതൽ 2 വർഷം വരെയായിരിക്കും കോഴ്‌സിന്റെ കാലാവധി. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ ആർട്സ് ആസ്ഥാനത്തായിരിക്കും ക്ലാസുകൾ. പൂർണമായും സൗജന്യമായിട്ടാരിക്കും കോഴ്‌സുകൾ ലഭ്യമാക്കുക.
Next Story
Adjust Story Font
16

