Quantcast

​ഗതാ​ഗത നിയമലംഘനം; സൗദിയിൽ കഴിഞ്ഞമാസം രേഖപ്പെടുത്തിയത് 93,000 ത്തിലധികം കേസുകൾ

‌റോഡ് ഗതാഗത മേഖലയിൽ മാത്രം 93,230 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    5 March 2026 9:47 PM IST

Traffic violations: More than 93,000 cases recorded in Saudi Arabia last month
X

റിയാദ്: സൗദിയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി 2026 ഫെബ്രുവരി മാസത്തിൽ നടത്തിയ പരിശോധനകളിൽ ഗതാഗത മേഖലയിൽ വൻ നിയമലംഘനങ്ങൾ കണ്ടെത്തി. കര, കടൽ, റെയിൽ ഗതാഗത മേഖലകളിലായി ആകെ 4,64,126 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ഇതിനെത്തുടർന്ന് 93,259 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

‌റോഡ് ഗതാഗത മേഖലയിൽ മാത്രം 93,230 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സാങ്കേതിക തകരാറുകൾ ഉള്ളതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 2,762 വാഹനങ്ങൾ അതോറിറ്റി കസ്റ്റഡിയിലെടുത്തു. കടൽ ഗതാഗത മേഖലയിൽ 29 നിയമലംഘനങ്ങളും രേഖപ്പെടുത്തി. വാഹനങ്ങളിലെയും ചരക്കുകളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക,സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോവുക, റദ്ദാക്കിയ കാർഡുകൾ ഉപയോഗിച്ച് വാഹനങ്ങൾ പ്രവർത്തിപ്പിക്കുക എന്നിവയൊക്കെയാണ് കണ്ടെത്തിയതിൽ പ്രധാന നിയമലംഘനങ്ങൾ. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് മക്കയിലാണ്. 36,348 നിയമലംഘനങ്ങളാണ് മക്കയിൽ മാത്രം ​കണ്ടെത്തിയത്.

TAGS :

Next Story