ഗസ്സയിൽ സമാധാനം പുലരണം; ട്രംപിൻ്റെ നേതൃത്വത്തിലുള്ള പീസ് കൗൺസിലിൽ ഒപ്പു വെച്ച് സൗദി വിദേശകാര്യ മന്ത്രി
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ധാരണ

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഗസ്സ സമാധാന കരാറിൽ ഒപ്പുവെച്ചു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ധാരണ.
കാലങ്ങളായി മിഡിൽ ഈസ്റ്റിൽ തുടർന്നുകൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലും സംഘർഷാവസ്ഥയും ഇല്ലാതാക്കുന്നതോടൊപ്പം ഗസ്സയുടെ പുനർനിർമാണം നടപ്പിലാക്കുന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. 59 രാജ്യങ്ങൾ സമാധാനകരാറിൽ അംഗമായിട്ടുണ്ടെന്നും ലോകത്തെ 8 യുദ്ധങ്ങൾ നിർത്തിവെക്കാൻ തനിക്കായിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

