Quantcast

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മരണം; മലപ്പുറം സ്വദേശിയും മരിച്ചു

MediaOne Logo

Web Desk

  • Published:

    19 April 2025 4:35 PM IST

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മരണം; മലപ്പുറം സ്വദേശിയും മരിച്ചു
X

റിയാദ്: സൗദിയിലെ തബൂക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളിയും രാജസ്ഥാൻ പൗരനും മരണപ്പെട്ടു. മലപ്പുറം ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ഷെഫിൻ മുഹമ്മദാണ് (26) മരിച്ചത്. രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദും (52) അപകടത്തിൽ മരണപ്പെട്ടു. തബൂക്ക് പ്രവിശ്യയിലെ ദുബയിലേക്കുള്ള യാത്രക്കിടെ വാൻ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ദുബ ജനറൽ ആശുപത്രിയിലാണ്. കെഎംസിസിക്ക് കീഴിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്.

TAGS :

Next Story