സൗദിയിലെ റിയാദ് മെട്രോയിൽ രണ്ട് സ്റ്റേഷനുകൾ കൂടി തുറന്നു
ഓറഞ്ച് ലൈനിലാണ് പുതിയ സ്റ്റേഷനുകൾ തുറന്നത്

റിയാദ്: റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലാണ് പുതിയ സ്റ്റേഷനുകൾ തുറന്നത്. ബദീഅ ഭാഗത്തു നിന്നും മലാസ് വരെ നീളുന്ന പാതയാണിത്. തുറന്നത് മർഖബ്, ആയിശ ബിൻത് അബീ ബക്കർ എന്നീ രണ്ട് സ്റ്റേഷനുകളാണ്. 22 സ്റ്റേഷനുകളാണ് ആകെ ഓറഞ്ചു ലൈനിൽ ഉള്ളത്, ഇതിൽ ഒൻപത് സ്റ്റേഷനുകൾ കൂടി ഇനിയും തുറക്കാൻ ബാക്കിയുണ്ട്. എൺപത്തി അഞ്ചു സ്റ്റേഷനുകളാണ് ആകെ റിയാദ് മെട്രോക്കുള്ളത്. ഓറഞ്ച് ലൈൻ മാറ്റി നിർത്തിയാൽ മറ്റെല്ലാ ലൈനുകളിലെയും സ്റ്റേഷനുകൾ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. 47 ഭൂഗർഭ സ്റ്റേഷനുകൾ, ഭൂനിരപ്പിൽ 4 സ്റ്റേഷനുകൾ, 34 എലവേറ്റഡ് സ്റ്റേഷനുകളും റിയാദ് മെട്രോക്കുണ്ട്. കിംഗ് അബ്ദുല്ല ഫൈനാൻഷ്യൽ സിറ്റി, എസ്ടിസി, ഖസർ അൽ ഹുഖും, വെസ്റ്റ് സ്റ്റേഷൻ എന്നിവയാണ് ഇവയിൽ വലിയ സ്റ്റേഷനുകളായി കണക്കാക്കുന്നത്. രണ്ട് മാസം പ്രവർത്തനം പൂർത്തിയാക്കിയ റിയാദ് മെട്രോക്ക് ലഭിച്ചത് വലിയ ജന സ്വീകാര്യതയാണ്. ഈ കാലയളവിൽമെട്രോ ഉപയോഗിച്ച് യാത്ര ചെയ്തത് 1.8 കോടി യാത്രക്കാരാണ്.
Adjust Story Font
16

