മുസ്ലിം ലീഗ് നേതാവായിരുന്ന ബാഫഖി തങ്ങളുടെ മകൻ സയ്യിദ് ഉമ്മർ ബാഫഖി ജിദ്ദയിൽ നിര്യാതനായി
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി (68) നിര്യാതനായി. ജിദ്ദയിലെ കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെ കാലമായി ജിദ്ദയിൽ ബിസിനസ്സ് രംഗത്തായിരുന്നു. കുടുംബം ജിദ്ദയിലാണ്. ഭാര്യ റൗദ അലവി സൗദി പൗരയാണ്. മക്കൾ : സരീജ് , ആഫ്രഹ്, അബ്രാർ, അഷ്‌റാഫ്. ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കും. നിയമ നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി. വെൽഫയർ വിംങ് രംഗത്തുണ്ട്.
Next Story
Adjust Story Font
16

