Quantcast

സൗദി പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായി ഉയർന്നു

MediaOne Logo

Web Desk

  • Published:

    29 Dec 2025 6:36 PM IST

സൗദി പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായി ഉയർന്നു
X

റിയാദ്: സൗദി അറേബ്യയിലെ സ്വദേശികൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് ഈ വർഷത്തെ മൂന്നാം പാദത്തിൽ 7.5 ശതമാനമായി വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. രണ്ടാം പാദത്തിലെ 6.8 ശതമാനത്തിൽ നിന്നാണ് ഈ വർധനവ് രേഖപ്പെടുത്തിയത്. പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ 5 ശതമാനമായും സ്ത്രീകൾക്കിടയിൽ ഇത് 12.1 ശതമാനമായും ഉയർന്നതാണ് ഈ നേരിയ വർധനവിന് കാരണം. അതേസമയം, രാജ്യത്തെ തൊഴിൽ പങ്കാളിത്തത്തിൽ പുരുഷന്മാർ മുന്നേറ്റം തുടരുമ്പോൾ സ്ത്രീകളുടെ പങ്കാളിത്തം 33.7 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു. വിദേശികളും സ്വദേശികളും ഉൾപ്പെടുന്ന രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമായാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

TAGS :

Next Story