Quantcast

31 വർഷത്തെ പ്രവാസം മതിയാക്കി യൂണിവൈഡ് ഹാഷിം നാട്ടിലേക്ക് മടങ്ങി

MediaOne Logo

Web Desk

  • Published:

    22 May 2023 11:26 PM IST

Uniwide Hashim
X

യൂണിവൈഡ് സൂപ്പർ മാർക്കറ്റിന്റെ ആരംഭം മുതൽ മാനേജറായി സേവനം അനുഷ്ടിച്ച് വന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹാഷിം 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. സൗമ്യമായ പെരുമാറ്റം കൊണ്ടും ഹൃദ്യമായ സംസാര ശൈലികൊണ്ടും കസ്റ്റമേഴ്‌സുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ച ഹാഷിം യൂണിവൈഡിന്റെ മുഖമായിരുന്നു.

കീഴ് ജീവിനക്കാരുടെ മനസ്സ് കീഴടക്കി അവരെ ചേർത്ത് പിടിച്ച് ഒരു സംഘമായി ജോലി ചെയ്യുന്നതിൽ അതിസമർത്ഥനായിരുന്നു. ജീവനക്കാർ വികാര നിർഭരമായ യാത്രയയപ്പാണ് നൽകിയത്. ഹാഷിമിന് അൽ മലബാരി ഗ്രൂപ്പ് സി.ഇ.ഒ കെ.എം ബഷീർ മൊമന്റോ കൈമാറി.

Next Story