മുനിസിപ്പാലിറ്റികളിലെ നിയമ ലംഘനങ്ങള്‍; പിഴത്തുക പരിഷ്‌കരിച്ച് സൗദി മുനിസിപ്പല്‍ മന്ത്രാലയം
- നിയമ ലംഘനത്തിന്റെ ഇനവും തരവും തിരിച്ച് പിഴ തുകയില്‍ മാറ്റം വരും

സൗദിയില്‍ മുനിസിപ്പാലിറ്റികളിലെ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു. നിയമ ലംഘനത്തിന്റെ ഇനവും തരവും തിരിച്ച് പിഴ തുകയില്‍ മാറ്റം വരും. മുന്നറിയിപ്പ് അവഗണിച്ച് ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴയൊടുക്കേണ്ടി വരും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ വേര്‍ത്തിരിക്കുന്നതിനായി രൂപീകരിച്ച അതോറിറ്റി അംഗീകരിച്ച വര്‍ഗീകരണം അനുസരിച്ചായിരിക്കും സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുക. സ്ഥാപനങ്ങളുടെ വലിപ്പച്ചെറുപ്പമനുസരിച്ച് പിഴത്തുകയിലും മാറ്റം വരും. നിയമ ലംഘനത്തിന്റെ ഇനവും തരവും ആവര്‍ത്തനവും അനുസരിച്ച് ക്രമാനുഗതമായി പിഴകളിലും മാറ്റം വരും.
മുന്നറിയിപ്പുകള്‍ അവഗണിച്ച് നിയമ ലംഘനം തുടര്‍ന്നാല്‍ ഇരട്ടിയും അതില്‍ കൂടുതലും പിഴയൊടുക്കേണ്ടി വരും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അര ലക്ഷം റിയാല്‍ വരെ ഒറ്റത്തവണ പിഴ ചുമത്തും. വാണിജ്യ നിയമങ്ങളിലെ ലംഘനം, പൊതുശുചീകരണ ചട്ടങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പബ്ലിക് റോഡുകളുമായി ബന്ധപ്പെട്ട ചട്ട ലംഘനം, നിര്‍മാണ പ്രവര്‍ത്തികളിലെ വീഴ്ച, പെട്രോള്‍ സ്‌റ്റേഷന്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, വില്‍പ്പന അനുബന്ധ നിയമങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ആരോഗ്യ സ്ഥാപന ചട്ടങ്ങള്‍ എന്നിങ്ങനെ ഒന്‍പത് വിഭാഗങ്ങളിലെ നിയമലംഘനങ്ങളിലും പിഴയിലുമാണ് മുനിസിപ്പല്‍ മന്ത്രാലയം ഭേദഗതി വരുത്തിയത്.
.
ലംഘനത്തിന്റെ ഇനവും തരവും തിരിച്ച് പിഴ ചുമത്തും.
Adjust Story Font
16

