വി.എസ് ജീവിതം പോരാട്ടമാക്കിയ ജനകീയ നേതാവ്-സൗദി ഐഎംസിസി

കോഴിക്കോട് : വി.എസ് അച്യുതാനന്ദൻ്റെ വിയോഗം എളിമയാർന്ന ജീവിത ചുറ്റുപാടിൽ നിന്ന് പോരാട്ടത്തിന്റെ ഔന്നത്യം താണ്ടിയ ഒരു അപൂർവ്വ നേതാവിൻ്റെ വൻ നഷ്ടമാണെന്ന് സൗദി ഐ.എം.സി.സി. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്വിതിയനായ വി.എസ് ഒരു കാലഘട്ടത്തിൻ്റെ പോരാട്ടഗാഥയാണ് ജീവിതത്തിലൂടെ കാണിച്ചു തന്നത്. പുന്നപ്ര വയലാറിൻ്റെ മണ്ണിൽ നിന്ന് വിപ്ലവ ഊർജം ഉൾക്കൊണ്ട് കമ്മ്യൂണിസ്റ്റ് വഴിത്താരകളെ ജ്വലിപ്പിച്ച പ്രതിബദ്ധത മുറുകെ പിടിച്ച തൊഴിലാളിവർഗത്തിൻ്റെയും അധ:സ്ഥിതരുടെയും പടനായകനായിരുന്നു വി.എസ്. കേരള ഭരണത്തിന് നേതൃത്വം കൊടുത്ത കാലഘട്ടം അദ്ദേഹത്തിൻ്റെ ഉറച്ച കാഴ്ചപ്പാടുകളുടെ പ്രതിഫലനമായിരുന്നു. കേരളത്തിന് പൊതുവെയും ഇടതുമുന്നണിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സൗദി ഐ.എം.സി.സി സെക്ട്രിയേറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Adjust Story Font
16

