Quantcast

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്: പദവി ശരിയാക്കാൻ ഇനി അമ്പത് ദിവസം മാത്രം

ഫെബ്രുവരി പതിനാറിന് ശേഷം നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് സൗദി ഫെഡറേഷൻ ഓഫ് ചേംബേഴ്സ് അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-12-26 15:30:29.0

Published:

26 Dec 2021 8:59 PM IST

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്: പദവി ശരിയാക്കാൻ ഇനി അമ്പത് ദിവസം മാത്രം
X

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ ഇനി ബാക്കിയുള്ളത് അമ്പത് ദിവസം മാത്രം. ഫെബ്രുവരി പതിനാറിന് ശേഷം നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് സൗദി ഫെഡറേഷൻ ഓഫ് ചേംബേഴ്സ് അറിയിച്ചു. ബിനാമി സ്ഥാപനങ്ങൾ പിടിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവും, അഞ്ച് മില്യണ് റിയാൽ വരെ പിഴയും ചുമത്തും.

ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി അവസാനിക്കാൻ ഇനി ബാക്കിയുള്ളത് 50 ദിവസങ്ങൾ മാത്രമാണ്. നിരവധി സ്ഥാപനങ്ങൾ ഇതിനോടകം പദവി ശരിയാക്കി. ബാക്കിയുളളവർകൂടി അവസരം പ്രയോജനപ്പെടുത്തമമെന്ന് ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ആവശ്യപ്പെട്ടു. ഫെബ്രുവരി പകുതിവരെയാണ് പദവി ശരിയാക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതിന് ശേഷം ശക്തമായ പരിശോധനകളാരംഭിക്കും. പിടിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവോ, അഞ്ച് മില്യണ്‍ റിയാൽ വരെ പിഴയോ രണ്ടും കൂടെയോ ചുമത്തും.

കൂടാതെ സ്ഥാപനങ്ങളുടെ ഫണ്ടും കണ്ടുകെട്ടുകയും, പ്രതിരോധ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. 2 ദശലക്ഷത്തിലധികം വാർഷിക വരുമാനം സൃഷ്‌ടിക്കുന്ന സ്ഥാപനങ്ങളിൽ ആദ്യ ഘട്ട പരിശോധനയുണ്ടാകും. പിന്നീട് മറ്റുസ്ഥാപനങ്ങളിലും പരിശോധന ആരംഭിക്കും. കാറ്ററിംഗ്, ലോൻട്രി, ബാർബർ, ബ്യൂട്ടി സെന്ററുകൾ, ഇലക്‌ട്രിസിറ്റി പ്ലംബിംഗ് ഷോപ്പുകൾ, പഴം പച്ചക്കറിക്കടകൾ, വാഹന റിപ്പയർ വർക്ക് ഷോപ്പുകൾ, പെട്രോൾ സ്റ്റേഷനുകൾ, ബേക്കറികൾ തുടങ്ങിയവ ആദ്യ ഘട്ട പരിശോധനയിൽ ഉൾപ്പെടും. ഈ മേഖലയിലാണ് ബിനാമി സ്ഥാപനങ്ങൾ കൂടുതൽ പ്രവർത്തിക്കുന്നെന്നാണ് സൗദിയുടെ കണക്ക്.

പദവി ശരിയാക്കുന്നവർക്ക് ഇപ്പോൾ മുമ്പുണ്ടായിരുന്നതിനേക്കാൾ നിബന്ധനകളിൽ നിരവധി ഇളുവകൾ അനുവദിച്ചിട്ടുണ്ട്. സൗദികളുമായി ചേർന്നോ, സ്വന്തം നിലക്കോ സ്ഥാപനം നടത്താം. സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ തയ്യാറാകുന്നവർക്ക് പ്രീമിയം ഇഖാമയും നൽകും. കൂടാതെ പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവർക്കാവശ്യമായ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു.

TAGS :

Next Story