Quantcast

തണുപ്പെത്തീ..; റിയാദിലെ സൗദി സ്‌കൂളുകളിൽ നാളെ മുതൽ ശൈത്യകാല സമയക്രമം

2026 ഫെബ്രു.17 വരെ സമയക്രമം തുടരും

MediaOne Logo

Web Desk

  • Published:

    1 Nov 2025 5:46 PM IST

തണുപ്പെത്തീ..; റിയാദിലെ സൗദി സ്‌കൂളുകളിൽ നാളെ മുതൽ ശൈത്യകാല സമയക്രമം
X

റിയാദ്: റിയാദ്: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സൗദി സ്‌കൂളുകളിൽ നാളെ മുതൽ ശൈത്യകാല പ്രവൃത്തി സമയം പ്രാബല്യത്തിൽ വരും. പുതിയ സമയക്രമം അനുസരിച്ച്, വിദ്യാർഥികളുടെ മോണിങ് അസംബ്ലി രാവിലെ 6:45 ന് ആരംഭിക്കും, തുടർന്ന് ആദ്യ പിരീഡ് 7:00 മണിക്ക് തുടങ്ങും. ശൈത്യകാല സമയക്രമം 2026 ഫെബ്രുവരി 17 വരെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ, ഫെബ്രുവരി 18 മുതൽ മാർച്ച് 5 വരെയുള്ള റമദാൻ മാസത്തെ ഷെഡ്യൂളിൽ സമയത്തിൽ വീണ്ടും മാറ്റം വരും. ആദ്യ പിരീഡ് രാവിലെ 9:00 മണിക്ക് ആയിരിക്കും ആരംഭിക്കുക.

TAGS :

Next Story