Quantcast

ഡബ്ല്യുഎംസി അല്‍കോബാര്‍ ഈദ്, വിഷു, ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു

പ്രവിശ്യയിലെ നിരവധി സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, ബിസിനസ് രംഗത്തുള്ളവര്‍ സംബന്ധിച്ചു

MediaOne Logo

Web Desk

  • Published:

    7 May 2026 2:33 PM IST

WMC Al Khobar organized Eid, Vishu and Easter celebrations
X

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ഈദ്, വിഷു, ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ഹാർമണി 2026 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പ്രവിശ്യയിലെ നിരവധി സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, ബിസിനസ് രംഗത്തുള്ളവര്‍ സംബന്ധിച്ചു. മുരളി ഊട്ടുകുളം നായരും ഭാര്യ ശ്രീജ മുരളിയും വിഷുകൈനീട്ടം നൽകി. വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് ചെയർമാൻ ഗുലാം ഹമീദ് ഫൈസലും ഉമ്മയും ചേർന്ന് പെരുന്നാപ്പൊടി വിതരണം ചെയ്തു. ഗായകരായ അരുൺ നായർ, സൗമ്യ സജീവ്, മൂസ കോയ, ശ്രീലക്ഷ്മി, ജെസ്സി നിസ്സാം, നിവിധ നാഗമണി, ലെനിൻ മാധവ കുറുപ്പ്, ഫാത്തിമ ഷാജി, സദാനന്ദൻ, നൗഷാദ് എന്നിവരുടെ മനോഹര ഗാനങ്ങൾ ആസ്വാദക പ്രശംസ പിടിച്ചുപറ്റി. വിമൻസ് കൗൺസിൽ മെമ്പേഴ്സിന്റെ ഒപ്പന, മാർഗം കളി, തീം സോങ്, നൃത്ത നൃത്യങ്ങള്‍ എന്നിവയും വേദിയിലെത്തി.

പ്രസിഡന്റ് ഷമീം കാട്ടാകട, സെക്രട്ടറി അഷ്‌റഫ് ആലുവ, ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ, ട്രഷറർ അജീം ജലാലുദ്ദീൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസക്കോയ, ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ ജമീലാ ഗുലാം, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡൻ്റ് ഓർഗനൈസേഷൻ ഡെവലപ്മെൻ്റ് അഭിഷേക് സത്യൻ, മിഡിൽ ഈസ്റ്റ് വിമൻസ് കൗൺസിൽ ട്രഷറർ രതി നാഗ, അൽ ഖോബാർ പ്രോവിൻസ് വിമൻസ് കൗൺസിൽ പ്രസിഡന്റ് അനുപമ ദിലീപ്, ട്രഷറർ ഷീജാ അജിം, മറ്റു ക്യാബിനറ്റ്, പ്രൊവിൻസ് എക്സിക്യൂട്ടീവ്സ്, വിമൻസ് കൗൺസിൽ ഭാരവാഹികൾ എന്നിവർ ഹാർമണി 2026 നു നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ യാസ്സർ അറഫാത്തും വിമൻസ് കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേകും ഹാർമണി 2026 ന്റെ പ്രോഗ്രാം കോർഡിനേറ്റർസും അവതാരകരുമായിരുന്നു.

TAGS :

Next Story