ഡബ്ല്യു.എം.സി വൗ മോം പരിപാടിക്ക് സമാപനം
ഫൈനൽ റൗണ്ടിൽ റഹീന ഹക്കീം ജേതാവായി

ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ഘടകം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വൗ മോം റിയാലിറ്റി ഷോ സമാപിച്ചു. പരിപാടിയുടെ ഫൈനൽ റൗണ്ടിൽ റഹീന ഹക്കീം ജേതാവായി. ജസീന മനാഫ് രണ്ടാം സ്ഥാനവും അമൃത ലോഹി മൂന്നാം സ്ഥാനവും കൃപ പിള്ള നാലാം സ്ഥാനവും മുബഷിറ ബഷീർ അഞ്ചാം സ്ഥാനവും നേടി.
കുടുംബാംഗങ്ങളുടെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ജൂൺ 30 വെള്ളിയാഴ്ച ദമ്മാം ഫൈസലിയയിൽ വെച്ചായിരുന്നു പരിപാടി. അഞ്ച് ഫൈനലിസ്റ്റുകൾ മാറ്റുരച്ച പരിപാടിയിൽ ചലച്ചിത്ര താരം മീര നന്ദൻ വിശിഷ്ടാതിഥിയായി.
ഗ്രാൻഡ് ഫിനാലെ മത്സരാർഥികളെ കൂടാതെ വിവിധ റൗണ്ടുകളിലെ വിജയികളെയും പരിപാടിയിൽ ആദരിച്ചു. നാസിയ നാസർ പെൻ യുവർ സ്റ്റോറി, ബ്രെയിൻ ബാറ്റിൽ റൗണ്ടുകളിൽ വിജയായി. അയിഷ ഷഹീൻ കുക്കിങ് റൗണ്ടിലും നിഖില ജോസ് ക്രാഫ്റ്റി മോം റൗണ്ടിലും ഫസീല ഷർത്താസ് മോംസ് ക്രാഡിൽ റൗണ്ടിലും ടോപ്പറായി.
വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് അഡൈ്വസർ ബോർഡ് അംഗം അന്തരിച്ച അപ്പൻ മേനോന് പരിപാടിയിൽ ആദരമർപ്പിച്ചു. ചടങ്ങ് ഡബ്ല്യ.എം.സി പ്രൊവിൻസ് പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് ഷംല നജീബ് അധ്യക്ഷത വഹിച്ചു. മിഡിൽഈസ്റ്റ് വനിതാ വിഭാഗം ട്രഷറർ അർച്ചനാ അഭിഷേക് മത്സരാഥികൾക്ക് ഗ്രൂമിംഗ് നൽകി.
ചെയർമാൻ അഷ്റഫ് ആലുവ മൂസക്കോയ, ദിനേശൻ നടുക്കണ്ടിയിൽ, അജീം ജലാലുദീൻ, അനുപമ ദിലീപ് എന്നിവർ സംസാരിച്ചു. ഗുലാം ഹമീദ് ഫൈസൽ സ്വാഗതവും രതി നാഗ നന്ദിയും പറഞ്ഞു.
യാസർ അറാഫത്, ബമീന റാസിഖ്, നീന മാർട്ടിൻ, റൈനി ബാബു എന്നിവർ അവതാരകരായി. അഭിഷേക് സത്യൻ, അശോക് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Adjust Story Font
16

