Quantcast

റിയാദിലെ കിങ് അബ്ദുള്ള ഗാർഡൻസിൽ ലോകോത്തര സൗകര്യങ്ങൾ ഒരുക്കും

റിയാദ് മുനിസിപ്പാലിറ്റിയും റിയാദ് ഹോൾഡിങ് കമ്പനിയും കരാറിൽ ഒപ്പുവെച്ചു

MediaOne Logo

Web Desk

  • Published:

    26 Dec 2025 5:56 PM IST

റിയാദിലെ കിങ് അബ്ദുള്ള ഗാർഡൻസിൽ ലോകോത്തര സൗകര്യങ്ങൾ ഒരുക്കും
X

റിയാദ്: റിയാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കിങ് അബ്ദുള്ള ഗാർഡൻസിന്റെ സുഗമമായ നടത്തിപ്പിനും പരിപാലനത്തിനുമായി രണ്ട് സുപ്രധാന കരാറുകൾ ഒപ്പിട്ടു. റിയാദ് മുനിസിപ്പാലിറ്റിയും റിയാദ് ഹോൾഡിങ്് കമ്പനിയും തമ്മിലാണ് ഈ കരാറുകളിൽ ഏർപ്പെട്ടത്. റിയാദ് മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്. നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കരാർ പ്രകാരം പാർക്കിന്റെ മാനേജ്‌മെന്റ്, പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവയുടെ പൂർണ ചുമതല റിയാദ് ഹോൾഡിങ് കമ്പനിക്കായിരിക്കും.

കാലാവസ്ഥാ നിയന്ത്രണ സംവിധാനങ്ങൾ, ജല ശുദ്ധീകരണ പ്ലാന്റുകൾ, വൈദ്യുതി കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും പൂന്തോട്ടങ്ങളുടെ ശാസ്ത്രീയമായ പരിപാലനവും ഈ കരാറിന്റെ ഭാഗമാണ്.

TAGS :

Next Story