സൗദിയിൽ യാരാ ലാറ വേർപ്പെടുത്തൽ വിജയകരം
ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടു

റിയാദ്: സൗദിയിൽ സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒമ്പത് ഘട്ടങ്ങളിലായി മണിക്കൂറുകൾ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ വേർപ്പെടുത്തിയത്.
ശരീരത്തിന്റെ താഴ്ഭാഗം ഒട്ടിപ്പിടിച്ച് രണ്ടറ്റങ്ങളിലും തലവച്ച് കിടക്കുന്ന രൂപത്തിലായിരുന്നു 7 മാസമുള്ള കുഞ്ഞു യാരായും ലാറയും. ഇന്ന് പുലർച്ചെയാണ് ഏറെ ശ്രമകരമായ ദൗത്യത്തിന് കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ തുടക്കമായത്. മാതാപിതാക്കൾ ചുംബനം നൽകി തിയേറ്ററിലേക്ക് യാത്രയാക്കി. പിന്നീടങ്ങോട്ട് പ്രാർത്ഥനകളുടെ മണിക്കൂറുകൾ. ഡോ. അബ്ദുല്ല റബീഈന്റെ നേതൃത്വത്തിൽ 38 ഡോക്ടർമാരുടെ സംഘമാണ് അതീവ സങ്കീർണ്ണമായ ദൗത്യം ഏറ്റെടുത്തത്. മണിക്കൂറുകൾ എടുത്ത വേർപ്പെടുത്തൽ വിജയകരമായി പൂർത്തിയാക്കി. യാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന 65-ാമത്തെ ശസ്ത്രക്രിയയാണ് ഇതോടെ സൗദിയിൽ പൂർത്തിയാകുന്നത്. 35 വർഷത്തിനിടെ 27 രാജ്യങ്ങളിൽ നിന്നുള്ള 150 സയാമീസ് ഇരട്ടകളുടെ കേസുകളിൽ സൗദി ആവശ്യമായ പരിചരണങ്ങൾ നൽകിയിട്ടുണ്ട്.
Adjust Story Font
16

