Quantcast

യമനിൽ ഹൂതികൾക്കെതിരെ സൈനിക നീക്കം; 24 മണിക്കൂറിൽ 2,000 ആക്രമണമെന്ന് സർക്കാർ

1150 ഹൂതി വിമതരെ വധിച്ചതായും സൈന്യം

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 10:32 AM IST

യമനിൽ ഹൂതികൾക്കെതിരെ സൈനിക നീക്കം;   24 മണിക്കൂറിൽ 2,000 ആക്രമണമെന്ന് സർക്കാർ
X

യമനിലെ ഏദന്​ സമീപം അഭയാർഥി ക്യാമ്പുകൾക്ക്​ പുറത്ത്​ ഉറങ്ങുന്നവർ

ഏദൻ/ റിയാദ്​: യമനിൽ ഹൂതി നിയ​ന്ത്രണമുള്ള മേഖലകളിൽ സൈനിക മുന്നേറ്റമെന്ന്​ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ. ഹൂതി വിമതർക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ 2000ഓളം ആക്രമണം നടത്തിയതായും സർക്കാർ സൈന്യം അവകാശപ്പെട്ടു​. 1150 ഹൂതി വിമതരെ വധിച്ചതായും സർക്കാർ സൈന്യം പറയുന്നു.‘ഡോൺ ഓഫ് യമൻ’ എന്ന പേരിൽ നടത്തുന്ന സൈനിക നടപടിയുടെ ഭാഗമായി ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങളും പോരാട്ടത്തിനും ഗതാഗതത്തിനും വിതരണത്തിനും ഉപയോഗിച്ചിരുന്ന 180-ഓളം വാഹനങ്ങളും തകർത്തതായി യമൻ സർക്കാർ സൈനിക വക്താവ് കേണൽ മാജിദ് അബ്ദുല്ല അൽ നസീലി പറഞ്ഞു. കരസേനയുടെ മുന്നേറ്റം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സൈന്യത്തിന്‍റെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.റിയാദ്​ വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെർമിനലിനു നേരെ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ യമനിൽ ആക്രമണം രൂക്ഷമായത്​.ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ്​ അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് സൗദി പിന്തുണയുള്ള യമൻ സർക്കാർ സൈന്യത്തിന്‍റെ നീക്കമെന്നാണ് റിപ്പോർട്ട്. ആഗോള ചരക്കുനീക്കത്തിന് നിർണായകമായ ഈ സമുദ്രപാതക്ക്​ സമീപമുള്ള മോഖ, ദുബാബ് നഗരങ്ങളുടെ പരിസരങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

2014 മുതൽ തലസ്ഥാനമായ സൻആയും വടക്കുപടിഞ്ഞാറൻ യമനിലെ വിവിധ പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികൾ സെപ്റ്റംബറിൽ കടലിടുക്കിനു സമീപമുള്ള പ്രദേശം പിടിച്ചെടുത്തിരുന്നു.അതേസമയം, സൗദിക്കുവേണ്ടി പാകിസ്താൻ സൈനിക നടപടികളിൽ പങ്കെടുത്താൽ പാകിസ്താനെയും ലക്ഷ്യമിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്യുന്നുണ്ട്​. പാകിസ്താനിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുകയും ചെങ്കടലിലെയും അറബിക്കടലിലെയും പാകിസ്താൻ പതാകയുള്ള കപ്പലുകളെ ആക്രമിക്കുകയും ചെയ്യുമെന്നാണ്​ മുന്നറിയിപ്പ്​.

Next Story