Quantcast

മുന്നറിയിപ്പ് പാലിച്ച് യൂടൂബ്; സൗദിയിൽ സഭ്യമല്ലാത്ത പരസ്യങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്തു

MediaOne Logo

Web Desk

  • Published:

    25 July 2022 2:15 PM GMT

മുന്നറിയിപ്പ് പാലിച്ച് യൂടൂബ്; സൗദിയിൽ സഭ്യമല്ലാത്ത  പരസ്യങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്തു
X

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദിയിൽ വീഡിയോകളോടൊപ്പം പ്രദർശിപ്പിച്ചിരുന്ന സഭ്യമല്ലാത്ത പരസ്യങ്ങളും ദൃശ്യങ്ങളും യൂടൂബ് നീക്കം ചെയ്തു.

കഴിഞ്ഞ ദിവസം ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (GCAM) കമ്മ്യൂണിക്കേഷൻസ് & ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും (CITC) സംയുക്ത പ്രസ്താവനയിൽ ഇത്തരം കണ്ടന്റുകൾ നീക്കം ചെയ്യാൻ യുട്യൂബിന് കർശന നിർദ്ദേശം നൽകിയിരുന്നു.

ഇസ്ലാമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും നിരക്കാത്തതും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ അടുത്തിടെ, യൂടൂബിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യത്തെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന തരത്തിലാണ് ഇവ പ്രദർശിപ്പിച്ചിരുന്നത്.

ഇത് ശ്രദ്ദയിൽപെട്ടതോടെയാണ് കർശന നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തിയത്. ഇത്തരം കണ്ടന്റുകൾ സംപ്രേക്ഷണം ചെയ്യുന്നത് തുടർന്നാൽ, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :

Next Story