Quantcast

സൗദിയില്‍ വേനല്‍ ചൂടിന് ശമനമാകുന്നു; ശൈത്യത്തിന് മുന്നോടിയായി മഴയെത്തി

അല്‍ബാഹ, മക്ക, ജിസാന്‍, അസീര്‍, താഈഫ് ഭാഗങ്ങളിലാണ് ഇടി മിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടത്. ഈ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടുരും. അതേ സമയം കടുത്ത ചൂട് അനുഭവപ്പെടുന്ന മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ ചൂടിന്റെ കാഠിന്യം ക്രമേണ കുറയുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    13 Sept 2021 10:19 PM IST

സൗദിയില്‍ വേനല്‍ ചൂടിന് ശമനമാകുന്നു; ശൈത്യത്തിന് മുന്നോടിയായി മഴയെത്തി
X

സൗദിയില്‍ വേനല്‍ ചൂടിന് ശമനമാകുന്നു. രാജ്യത്ത് കാലാവസ്ഥ മാറ്റം അറിയിച്ച് വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും രാജ്യത്ത് പൊടിക്കാറ്റിനും മഴ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇത് വരെ അനുഭവപ്പെട്ടിരുന്ന അത്യുഷണം മാറി ശൈത്യത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയാണ് പൊടിക്കാറ്റും മഴയും അനുഭവപ്പെട്ട് തുടങ്ങിയത്. പകല്‍ സമയത്തെ വേനല്‍ ചൂടിന്റെ കാഠിന്യവും ക്രമേണ കുറഞ്ഞു വരുന്നുണ്ട്.

അല്‍ബാഹ, മക്ക, ജിസാന്‍, അസീര്‍, താഈഫ് ഭാഗങ്ങളിലാണ് ഇടി മിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടത്. ഈ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടുരും. അതേ സമയം കടുത്ത ചൂട് അനുഭവപ്പെടുന്ന മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ ചൂടിന്റെ കാഠിന്യം ക്രമേണ കുറയുന്നുണ്ട്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മദീന, മക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ചൂട് മാറി ശൈത്യത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായാണ് കാറ്റ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

TAGS :

Next Story