മക്കയിൽ സുരക്ഷ വർധിപ്പിക്കും; സവാഹിർ പ്ലാറ്റ് ഫോം ഉടൻ

സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ പ്ലാറ്റ്ഫോം ഒരുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-23 20:15:03.0

Published:

23 Jan 2023 6:22 PM GMT

മക്കയിൽ സുരക്ഷ വർധിപ്പിക്കും; സവാഹിർ പ്ലാറ്റ് ഫോം ഉടൻ
X

സൗദി: മക്കയിൽ പുതിയ പരിശോധന സംവിധാനം നടപ്പിലാക്കുന്നു. പുണ്യ നഗരിയുടെ പ്രവേശന കവാടങ്ങളിലാണ് സവാഹിർ എന്ന ഡിജിറ്റൽ സേവനം ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ സംവിധാനം.

സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ പ്ലാറ്റ്ഫോം ഒരുക്കുന്നത്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലാണ് സവാഹിർ പ്ലാറ്റ് ഫോം എന്ന ഓൺലൈൻ സേവനം സജ്ജീകരിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ മക്കയിലേക്ക് പോകുന്ന വാഹനങ്ങളെയും വ്യക്തികളേയും വളരെ വേഗത്തിൽ തിരിച്ചറിയാനും ചെക്ക് പോയിൻ്റുകളിലെ തിരക്ക് കുറക്കുവാനും സാധിക്കും. കൂടാതെ മറ്റു നിരവധി സവിശേഷതകളും ഈ സേവനത്തിനുണ്ട്. മക്കയിലെ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽ ആരംഭിച്ച 22ാമത് ഹജ്ജ് ഉംറ സയന്റിഫിക് ഫോറത്തിൽ പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം പറഞ്ഞത്. റോഡുകളിലൂടെ കടന്നുപോകുമ്പോൾ പിടികിട്ടേണ്ട ആളുകളെ കണ്ടെത്തുന്ന സംവിധാനങ്ങൾ സുരക്ഷാ പെട്രോളിംഗിൽ സജ്ജീകരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്യുന്നതെല്ലാം വിശകലനം ചെയ്യുകയും സുരക്ഷാ കമാൻഡ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story