Quantcast

എസ്.ഐ.സി ദ്വൈമാസ ക്യാമ്പയിന്‍ സമാപിച്ചു

'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തിലാണ് സൗദി എസ്.ഐ.സി ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    22 Nov 2022 12:59 AM IST

എസ്.ഐ.സി ദ്വൈമാസ ക്യാമ്പയിന്‍ സമാപിച്ചു
X

സൗദി സമസ്ത ഇസ്‌ലാമിക്‌ സെന്റര്‍ സംഘടിപ്പിച്ചുവന്ന ദ്വൈമാസ ക്യാമ്പയിന്‍ സമാപിച്ചു. 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തിലാണ് സൗദി എസ്.ഐ.സി ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ക്യാമ്പയിന്റെ ഭാഗമായി അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടത്തിയ സന്ദേശ യാത്ര മദീനയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായി.

അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പരിപാടിയിൽ സംബന്ധിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘടനാ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ബഷീര്‍ ബാഖവി, ഉബൈദുല്ല തങ്ങള്‍, അബ്ദുറഹ്മാന്‍ അറക്കല്‍, ഇബ്രാഹീം ഓമശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story