സൗദി: വിദേശത്തു നിന്നെത്തുന്ന ചരക്കു ലോറികളുടെ കാലപ്പഴക്കം അഞ്ചുവർഷമായി ചുരുക്കി
അതിർത്തി കടന്ന് സൗദിയിലേക്കെത്തുന്ന ട്രക്കുകൾ, ലോറികൾ, നീളമുള്ള ചരക്കു വാഹനങ്ങൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. 10 വർഷമെന്ന കാലപരിധിയാണ് അഞ്ചു വർഷമായി ചുരുക്കിയത്.

സൗദിയിലേക്ക് വിദേശത്തു നിന്നെത്തുന്ന ചരക്കു ലോറികളുടെ കാലപ്പഴക്കം അഞ്ചുവർഷമായി ചുരുക്കി. പരിസ്ഥിതി മലിനീകരണവും കാർബൺ ബഹിർഗമനവും കുറക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സൗദി മന്ത്രിസഭയാണ് നിർണമായക തീരുമാനം എടുത്തത്. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഇനി രാജ്യാന്തര ചരക്കുനീക്കംസാധ്യമാകില്ല.
അതിർത്തി കടന്ന് സൗദിയിലേക്കെത്തുന്ന ട്രക്കുകൾ, ലോറികൾ, നീളമുള്ള ചരക്കു വാഹനങ്ങൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. 10 വർഷമെന്ന കാലപരിധിയാണ് അഞ്ചു വർഷമായി ചുരുക്കിയത്. ആറു മാസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിലാകും. നിയമം നടപ്പാക്കാൻ പൊതുഗതാഗത അതോറിറ്റിയെ ചുമതപ്പെടുത്തി. അതിർത്തിയിൽ തന്നെ വാഹനങ്ങളുടെ കാലപ്പഴക്കം പരിശോധിക്കും. നിർമാണ തിയതി മുതൽ അഞ്ചു വർഷം വരെ കാല പരിധിയുള്ള വാഹനങ്ങൾക്ക് വിദേശത്ത് നിന്നും സൗദിയിലേക്ക് പ്രവേശിക്കാനാകൂ. പരിസ്ഥിതി മലിനീകരണവും കാർബൺ ബഹിർഗമനവും കുറയ്ക്കുന്ന പദ്ധതിയുടെ കൂടി ഭാഗമാണിത്. ഒപ്പം റോഡ് സുരക്ഷയും വർധിക്കും.
Adjust Story Font
16

