തവക്കൽന ആപ്ലിക്കേഷനിലെ ബ്ലോക്ക് നീങ്ങിത്തുടങ്ങി
തവക്കല്‌നയുടെ സെർവർ അപ്‌ഡേഷന് പൂർത്തിയായതോടെയാണ് ബ്ലോക്ക് നീങ്ങിയത്. ആപ്ലിക്കേഷന്റെ സെർവർ അപ്‌ഡേഷന് പൂർത്തിയാകുന്നതോടെ തടസ്സങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഒരാഴ്ച മുമ്പ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയിരുന്നു.

തവക്കൽനയിൽ വാക്‌സിൻ രജിസ്‌ട്രേഷൻ നടത്തവെ ബ്ലോക്കായവർക്ക് വീണ്ടും അവസരം ലഭിച്ചു തുടങ്ങി. തവക്കൽനയുടെ സെർവർ അപ്‌ഡേഷന് പൂർത്തിയായ സാഹചര്യത്തിലാണ് വീണ്ടും അവസരം കൈവന്നിരിക്കുന്നത്. സൗദിക്ക് പുറത്ത് നിന്ന് വാക്‌സിന് സ്വീകരിച്ചവരുടെ വാക്‌സിനേഷന് രജിസ്‌ട്രേഷനാണ് പലർക്കും ബ്ലോക്ക് നേരിട്ടത്. സൗദിയിലേക്ക് പോകുന്നതിന് നാട്ടിൽ നിന്നും വാക്‌സിന് സ്വീകരിച്ചവർ രജിസ്‌ട്രേഷന് നടത്തുന്നതിനിടെ സിസ്റ്റം ബ്ലോക്കായവരുടെ തടസം നീങ്ങിയതായി അനുഭവസ്ഥർ പറയുന്നു.
തവക്കൽനയുടെ സെർവർ അപ്‌ഡേഷൻ പൂർത്തിയായതോടെയാണ് ബ്ലോക്ക് നീങ്ങിയത്. ആപ്ലിക്കേഷന്റെ സെർവർ അപ്‌ഡേഷന് പൂർത്തിയാകുന്നതോടെ തടസ്സങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഒരാഴ്ച മുമ്പ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെ നാട്ടിൽ നിന്നും മടങ്ങുന്നതിന് വാക്‌സിന് രജിസ്‌ട്രേഷന് തടസ്സമായവർക്ക് വീണ്ടും അവസരം കൈവന്നിരിക്കുകയാണ്. ബ്ലോക്ക് നേരിട്ട പലരും ഇതിനകം പുതിയ രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയതായും അനുഭവസ്ഥർ പറഞ്ഞു. ഇതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗദിയിലെ ഇനസ്റ്റിട്യൂഷണല് ക്വാറന്റൈന് ഇല്ലാതെ രാജ്യത്തേക്ക് മടങ്ങാന് പറ്റും. രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചതിന് കോവിന് പോര്‍ട്ടല്‍ ഇഷ്യ ചെയ്യുന്ന ഒരൊറ്റ സര്‍ട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്യേണ്ടത്. ഒപ്പം പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജും അവസാന പേജും പി.ഡി.എഫ് ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം. പലരും ഇഖാമ കൂടി അപ്ലോഡ് ചെയ്യുന്നത് നിരസിക്കപ്പെടാന് കാരണമാവുന്നുണ്ട്. ഇഖാമയിലെയും പാസ്‌പോര്ട്ടിലെയും പേരുകളിൽ സ്‌പെല്ലിംഗ് മിസ്റ്റേക്കുകള് വരുമ്പോള്‍ അപേക്ഷ തള്ളപ്പെടുന്നതായാണ് അനുഭവസ്ഥർ പറയുന്നത്.
Adjust Story Font
16

