Quantcast

ചെറുകിട സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച ലോണ്‍ തിരിച്ചടക്കാനുള്ള സമയപരിധി നീട്ടി

കോവിഡ് സാഹചര്യത്തില്‍ സൗദിയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സൗദി ദേശീയ ബാങ്കായ സാമ ലോണുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Published:

    29 Sep 2021 2:41 PM GMT

ചെറുകിട സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച ലോണ്‍ തിരിച്ചടക്കാനുള്ള സമയപരിധി നീട്ടി
X

ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച ലോണ്‍ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്‍കി. ഡിസംബര്‍ അവസാനം വരെയാണ് സമയം നീട്ടി നല്‍കിയത്. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലയാളികളടക്കം ജോലി ചെയ്യുന്ന വിവിധ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

കോവിഡ് സാഹചര്യത്തില്‍ സൗദിയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സൗദി ദേശീയ ബാങ്കായ സാമ ലോണുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇത് തിരിച്ചടക്കുന്നതിനുള്ള കാലവധിയാണ് വീണ്ടും നീട്ടിയത്. ഒക്ടോബര്‍ ഒന്നിന് അവസാനിക്കുന്ന ഇളവ് അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 31 വരെയാണ് പുതിയ കാലാവധി. സ്വകാര്യ മേഖലയിലെ പൗരന്മാരുടെ ചെറുകിട ഇടത്തരം വിഭാഗത്തില്‍ പെടുന്ന വിവിധ സ്ഥാപനങ്ങള്‍ക്കായിരുന്നു ആനുകൂല്യം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14നാണ് സെന്‍ട്രല്‍ ബാങ്കിന്റെ ധനസഹായ പ്രഖ്യാപനം. ഇതിനകം ആറായിരത്തിലേറെ സ്ഥാപനങ്ങള്‍ ഇതിന്റെ ഗുണം ഉപയോഗപ്പെടുത്തി. മലയാളികളടക്കം ജോലി ചെയ്യുന്ന ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ഇത് നേട്ടമായിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനും സ്വകാര്യ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടായിരുന്നു ലോണുകള്‍.

TAGS :

Next Story