Quantcast

ഹത്തയിലെ വെള്ളച്ചാട്ട നിർമാണം പുരോഗമിക്കുന്നു; ടൂറിസം മേഖലയ്ക്ക്​ ഉണർവാകും

ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്​ പദ്ധതി പ്രവർത്തനങ്ങൾ മുന്നേറുന്നത്​.

MediaOne Logo

Web Desk

  • Published:

    22 Dec 2022 7:02 PM GMT

ഹത്തയിലെ വെള്ളച്ചാട്ട നിർമാണം പുരോഗമിക്കുന്നു; ടൂറിസം മേഖലയ്ക്ക്​ ഉണർവാകും
X

ദുബൈ: സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ദുബൈയിലെ ഹത്ത പ്രദേശം. 46 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന​ സുസ്ഥിര വെള്ളച്ചാട്ടം പദ്ധതി പുരോഗമിക്കുകയാണ്. പദ്ധതി വഴി 500 പേർക്ക്​ തൊഴിൽ ലഭിക്കും.

കഴിഞ്ഞവർഷം യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ് ​അൽ മക്​തൂമാണ്​ഹത്തയിൽ വെള്ളച്ചാട്ട നിർമാണ പദ്ധതി പ്രഖ്യാപിച്ചത്​. ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്​ പദ്ധതി പ്രവർത്തനങ്ങൾ മുന്നേറുന്നത്​. ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പ്രവർത്തന പുരോഗതി വിലയിരുത്തി.

അതേസമയം, പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന്​ വ്യക്തമല്ല. ഹത്ത ഡാമിന്‍റെ മുകൾഭാഗമാണ് ​വെള്ളച്ചാട്ടമാക്കി മാറ്റുന്നത്​. ഈ വെള്ളം പുനരുപയോഗം ചെയ്യാനും സംവിധാനവുമുണ്ട്​. റസ്റ്റോറന്റുകളും മറ്റും ഇവിടെ ഒരുക്കും. വിനോദ കേന്ദ്രമൊരുക്കുന്നതിനൊപ്പം പ്രകൃതിദത്തമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ്​ വെള്ളച്ചാട്ടം നിർമിക്കുന്നത്​. കുട്ടികൾക്ക് ​കളിക്കാനുള്ള ഇടവും ഇവിടെ ഏർപ്പെടുത്തും.

കേബി​ൾ കാർ, സ്​കൈ ബ്രിഡ്​ജ്​, ട്രക്കിങ്​ എന്നിവ വെള്ളച്ചാട്ടത്തിന്റെ ഭാഗമായി യാഥാർഥ്യമാകും. ​ഇവിടെ നിർമിക്കുന്ന ഹോളിഡേ ഹോംസ്​ വഴി 100 ദശലക്ഷം ദിർഹമിന്റെ വാർഷികനേട്ടം പ്രദേശ വാസികൾക്ക് ​ലഭിക്കും.

ഹത്ത മേഖലയിൽ സൈക്കിൾ ട്രാക്കുകളുടെ ഉൾപ്പെടെ ആദ്യഘട്ട നിർമാണം പുരോഗമിക്കുകയാണ്​. ഹത്ത ബസ്​ സ്റ്റേഷനിൽ നിന്ന്​ ഹത്ത ഡാമിലേക്കുള്ള 11.5 കിലോമീറ്റർ സൈക്കിൾ ട്രാക്കിന്‍റെ നിർമാണം പൂർത്തിയായി. മൗണ്ടൈൻ ബൈക്കുകൾ ഉ​ൾപ്പെടെയുള്ളവയ്ക്ക് ​ഇതിലൂടെ സഞ്ചരിക്കാനാകും. നഗരത്തിൽ നിന്ന്​ ഹത്തയിലേക്ക് ​നേരിട്ട്​ ബസുകൾ സർവീസ് ​


നടത്തും.

TAGS :

Next Story