നിയമലംഘനത്തിന് പിഴ ഈടാക്കുന്ന രീതിയിൽ സൗദി തൊഴിൽ മന്ത്രാലയം മാറ്റം വരുത്തി
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വിവിധ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാറുണ്ട്. സ്വദേശിവത്കരണം പാലിക്കാത്തതാണ് ഇതിൽ പ്രധാനം. ഇത്തരം നിയമ ലംഘനങ്ങളിൽ ചെറുതും വലുതുമായ സ്ഥാപനങ്ങൾക്ക് ഒരേ പിഴയാണ് ഈടാക്കിയിരുന്നത്. ഇതാണ് മാറുക.

സൗദിയിൽ നിയമ ലംഘനത്തിന് പിഴ ഈടാക്കുന്ന രീതിയിൽ തൊഴിൽ മന്ത്രാലയം മാറ്റം വരുത്തി. സ്ഥാപനങ്ങളുടെ വലിപ്പവും നിയമ ലംഘനത്തിന്റെ സ്വഭാവവും അനുസരിച്ചാകും ഇനി പിഴയീടാക്കുക. പിഴക്കെതിരെ അപ്പീൽ പോകാനും ഇളവു ചെയ്തു ലഭിക്കാനും കൂടുതൽ ചട്ടങ്ങളും നിയമത്തിൽ ചേർത്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ നിരന്തര അഭ്യർഥന കണക്കിലെടുത്താതണ് തീരുമാനം.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വിവിധ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാറുണ്ട്. സ്വദേശിവത്കരണം പാലിക്കാത്തതാണ് ഇതിൽ പ്രധാനം. ഇത്തരം നിയമ ലംഘനങ്ങളിൽ ചെറുതും വലുതുമായ സ്ഥാപനങ്ങൾക്ക് ഒരേ പിഴയാണ് ഈടാക്കിയിരുന്നത്. ഇതാണ് മാറുക. ഇനി സ്ഥാപനത്തിന്റെ വലിപ്പത്തിനും നിയമ ലംഘനത്തിന്റെ തോതനുസരിച്ചും മാത്രം പിഴ ഈടാക്കാനാണ് തീരുമാനം. നിയമ ലംഘനത്തിന് പിഴ ഈടാക്കാൻ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കും. ഇതിൽ ആദ്യത്തേത് എ വിഭാഗമാണ്. 51 ഉം അതിൽ കൂടുതലും ജീവനക്കാരുള്ളതാണ് എ വിഭാഗം. ബി വിഭാഗം 11 മുതൽ 50 എണ്ണം ജീവനക്കാരുള്ളതായിരിക്കും. സി വിഭാഗം 10 ഉം അതിൽ കുറവും ജീവനക്കാരുള്ളതാണ്. സൗദിയിലെ ആകെ പ്രവാസികളുടെ സ്ഥാനങ്ങളിൽ സി വിഭാഗത്തിലാകും പെടുക.
അതായത് ചെറിയ സ്ഥാപനങ്ങൾക്ക്. ഇവർക്ക് ഇനി ചെറിയ പിഴയേ ഈടാക്കാവൂ. എന്നാൽ നിയമ ലംഘനം കടുത്തതാണെങ്കിൽ പിഴയിൽ വിട്ടു വീഴ്ചയുണ്ടാകില്ല. മാത്രവുമല്ല, പിഴക്കെതിരെ 60 ദിവസത്തിനകം അപ്പീൽ പോകാം. ഇനിയഥവാ, നിയമലംഘനം തെളിഞ്ഞാലും പിഴ കുറക്കാൻ വഴിയുണ്ട്. സ്വദേശിവത്കരണ നിയമ ലംഘനത്തിന് പിഴ നൽകേണ്ട സ്ഥാപനം സൗദി പൗരനെ ജോലിക്കു വെച്ചാൽ പിഴയിൽ 80 ശതമാനം ഇളവ് നൽകും. പുതിയ സ്ഥാപനങ്ങൾ സ്വദേശിവത്കരണം പാലിക്കാതിരുന്നാൽ ആദ്യ വർഷം പിഴ ഈടാക്കാൻ പാടില്ല. പിഴക്ക് പകരം മുന്നറിയിപ്പും നിർദേശങ്ങളും നൽകാനും തൊഴിൽ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു.
Adjust Story Font
16

