Quantcast

വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ദാസ് മോൻ തോമസ് - ജെസ്സി ദമ്പതികളുടെ മകള്‍ ഡോണയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-13 19:52:39.0

Published:

13 April 2023 7:51 PM GMT

വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു
X

ജിദ്ദ: സൗദിലെ ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിനി ബെംഗളുരുവിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാ നിലയിൽ നിന്നും വീണ് മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ദാസ് മോൻ തോമസ് - ജെസ്സി ദമ്പതികളുടെ മകള്‍ ഡോണയാണ് മരിച്ചത്.

ബാംഗ്ലൂര്‍ ജെയിൻ കോളേജിൽ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ഡോണയുടെ ആകസ്മിക വിയോഗത്തിൽ ജിദ്ദയിലെ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story