Quantcast

അൽ മുല്ല ഗ്രൂപ്പ്‌ സ്റ്റാഫുകൾക്കായി സംഘടിപ്പിച്ച ടി12 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു

കഴിഞ്ഞ മൂന്ന് മാസമായി നീണ്ടുനിന്ന മത്സരങ്ങളിൽ അൽ മുല്ല ഗ്രൂപ്പിന്റെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള പതിനാല് ടീമുകളാണ് പങ്കെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-03-24 19:22:55.0

Published:

25 March 2023 12:50 AM IST

T12 Cricket Tournament , Al Mulla Group, staff ,
X

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ മുല്ല എക്സ്ചേഞ്ച്, അൽ മുല്ല ഗ്രൂപ്പ്‌ സ്ഥാപനങ്ങളിലെ സ്റ്റാഫുകൾക്കായി സംഘടിപിച്ച T12 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. കഴിഞ്ഞ മൂന്ന് മാസമായി നീണ്ടുനിന്ന മത്സരങ്ങളിൽ അൽ മുല്ല ഗ്രൂപ്പിന്റെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള പതിനാല് ടീമുകളാണ് പങ്കെടുത്തത്.

സാൽമിയ ബൊളിവേർഡ് പാർക്കിൽ നടന്ന കലാശപ്പോരാട്ടത്തില്‍ അൽ മുല്ല എക്‌സ്‌ചേഞ്ച് ഹെഡ്ഓഫീസ് ടീം വിജയിച്ചു. അൽ മുല്ല ഫിനാൻഷ്യൽ ആൻഡ് ട്രെഡിങ്, മാനേജിംഗ് ഡയറക്ടർ ഹോർമുസ്ദ ദാവർ, ജനറൽ മാനേജർ ഫിലിപ്പ് കോശി, അസിസ്റ്റന്റ് ജനറൽ മാനേജർ ന്യൂട്ടൺ ജോസഫ് എന്നീവര്‍ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

TAGS :

Next Story