സൗദിയില്‍ ട്രക്കുകള്‍ക്കുള്ള പിഴ തുക വര്‍ധിപ്പിച്ചു
ട്രക്കുകള്‍ക്കനുവദിച്ച പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി

സൗദി അറേബ്യ: സൗദിയില്‍ ട്രക്കുകള്‍ക്കുള്ള പിഴ തുക വര്‍ധിപ്പിച്ചു. ട്രക്കുകള്‍ക്കനുവദിച്ച പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഭാരപരിധിയും വലിപ്പവും പാലിക്കാത്ത വാഹനങ്ങള്‍ക്കാണ് പിഴ. ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫികിന്‍റേതാണ് നടപടി. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സൗദി ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ട്രക്കുകള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചത്. ട്രക്കുകള്‍ക്കനുവദിച്ചിട്ടുള്ള പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങള്‍ക്കാണ് പിഴ. രണ്ട് ടണ്‍ വരെ ഭാരപരിധി നിശ്ചയിച്ചിട്ടുള്ള ട്രക്കുകള്‍ അധിക ഭാരം കയറ്റിയാല്‍ ഓരോ നൂറു കിലോയ്ക്കും 200 റിയാല്‍ വീതം പിഴ ചുമത്തും. രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെയുള്ള വാഹനങ്ങള്‍ക്ക് 300ഉം, അഞ്ച് മുതല്‍ ഏഴ് ടണ്‍ വരെയുള്ള വാഹനങ്ങള്‍ക്ക് 400ഉം ഏഴ് മുതല്‍ പത്ത് ടണ്‍ വരെ അനുമതിയുള്ള വാഹനങ്ങള്‍ക്ക് അഞ്ഞൂറും പത്ത് ടണിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 800 റിയാലും പിഴ ഈടാക്കും.
അനുവദിക്കപ്പെട്ടതിലും 200 കിലോയിലധികം ഭാരക്കൂടുതലുള്ള ട്രക്കുകള്‍ക്ക് 2000 റിയാലും ട്രക്കുകളുടെ വലിപ്പ വ്യത്യാസത്തിന് പതിനായിരം റിയാലും പിഴ ചുമത്തും. ലംഘനം ആവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് 5,000 മുതല്‍ ഒരു ലക്ഷം വരെ റിയാലും പിഴ ലഭിക്കും.
Adjust Story Font
16

